പെരുമ്പാവൂർ: പെരുമ്പാവൂരിൽ വീശിയടിച്ച ശക്തമായ കാറ്റിലും മഴയത്തും മരങ്ങൾ റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു.
അകനാട്, തുരുത്തിപ്പറമ്പ്, ഔഷധി ജംഗ്ഷൻ എന്നിവിടങ്ങളിലാണ് വൈകിട്ട് നാലോടെ കാറ്റത്ത് മരങ്ങൾ വീണത്. പെരുമ്പാവൂർ ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാർ, അസി. സ്റ്റേഷൻ ഓഫീസർ പി.എൻ. സുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിൽ സുനിൽ മാത്യു, പി. സുബ്രഹ്മണ്യൻ, എ.പി.സി ജാസ്, ഒ.എ.ആബിദ്, കെ.എസ്. അഖിൽ, പി.എം. ഷെരീഫ്, കെ.ഇ. ഹാരീസ്, എസ്. അനിൽകുമാർ, എസ്. സുധീർ എന്നീ സേനാംഗങ്ങൾ ചേർന്ന് മരങ്ങൾ മുറിച്ചുനീക്കി ഗതാഗതം പുന:സ്ഥാപിച്ചു.