bas
ആലുവ കാർമൽ ബാസ്‌കറ്റ്‌ ബാൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ആരംഭിച്ച കോച്ചിംഗ് ക്യാമ്പ് ജീവസ് സ്‌കൂൾ ഡയറക്ടർ ഫാ. ടോസി നികർത്തിൽ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ആലുവ കാർമൽ ബാസ്‌കറ്റ്‌ ബാൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ബാസ്‌കറ്റ്‌ബാൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. എട്ട് മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ജീവസ് സ്‌കൂൾ ഡയറക്ടർ ഫാ. ടോസി നികർത്തിൽ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ജയ്‌സൻ പീറ്റർ, ക്ലബ് സെക്രട്ടറി സെബി വി. ബാസ്റ്റ്യൻ, ദേവസി ഫ്രാൻസിസ്, വിജയകുമാർ, എബിൻ വിൽസൺ തുടങ്ങിയവർ പങ്കെടുത്തു.