പെരുമ്പാവൂർ: ബി.ജെ.പി കൂവപ്പടി പഞ്ചായത്ത് കമ്മി​റ്റിയുടെ നേതൃത്വത്തിൽ കുറിച്ചിലക്കോട് കവലയിൽ പാർട്ടിയുടെ സ്ഥാപകദിനം ആചരിച്ചു. പെരുമ്പാവൂർ മണ്ഡലം സെക്രട്ടറി ലീന ഷിബു പതാക ഉയർത്തി. പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് ഗോപകുമാർ, ജനറൽ സെകട്ടറി സുനിൽകുമാർ, ന്യൂനപക്ഷമോർച്ച മണ്ഡലം പ്രസിഡന്റ് ദേവച്ചൻ പടയാട്ടിൽ, മഹിളാമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ആശാലത, ഒ.ബി.സി ജില്ലാ സെകട്ടറി ഷിബുരാജ്, അനീഷ്, ദിനേശ്കുമാർ, ഗോപിനാഥൻ, സത്യപാൽ എന്നിവർ പങ്കെടുത്തു. മുതിർന്ന ബി.ജെ.പി പ്രവർത്തകൻ ബാലകൃഷ്ണനെ പൊന്നാട അണിയിച്ച് ആദരിച്ചു.