പെരുമ്പാവൂർ: കേരള സംസ്ഥാന വ്യാപാരി വ്യവസായിസമിതി പെരുമ്പാവൂർ ഏരിയാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര ജി.എസ്.ടി ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഏരിയാ പ്രസിഡന്റ് പി.പി. ഡേവിസ് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ജോൺ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ബേബി ജോസഫ്, കെ.കെ. എൽദോസ്, പി. ബിജു, ഷിയാസ്, ഷിഹാബ്, കെ.ബി. നൗഷാദ്, ശക്തി സന്തോഷ്, സരിത്ത്‌രാജ്, എം.വി. സാജു എന്നിവർ സംസാരിച്ചു.