കൊച്ചി: ഖാദി ഗ്രാമവ്യവസായ ബോർഡ് വിഷു, ഈസ്റ്റർ, റംസാൻ പ്രമാണിച്ച് ഖാദി തുണിത്തരങ്ങൾക്ക് ഏപ്രിൽ 6 മുതൽ മെയ് 3 വരെ 20 മുതൽ 30 ശതമാനം വരെ റിബേറ്റ് അനുവദിക്കും. ഖാദി ഗ്രാമസൗഭാഗ്യ കലൂർ, നോർത്ത് പറവൂർ, പെരുമ്പാവൂർ, ഖാദി സൗഭാഗ്യ മൂവാറ്റുപുഴ, പായിപ്ര വില്പനശാലകളിലാണ് ആനുകൂല്യം.