മൂവാറ്റുപുഴ: ഇ.വി.എം ലത തിയേറ്ററിൽ നടക്കുന്ന ദേശീയ ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള സൈൻസ് 2022 ഇന്ന് അവസാനിക്കും. വൈകിട്ട് അഞ്ചിന് തിയേറ്ററിൽ ചേരുന്ന സമാപന സമ്മേളനത്തിൽ ജൂറി അംഗം സുനന്ദ ഭട്ട് ജോൺ എബ്രഹാം പുരസ്കാരങ്ങൾ പ്രഖ്യാപിക്കും. മുഖ്യാതിഥികളായ പ്രശസ്ത ശബ്ദസന്നിവേശകൻ ടി. കൃഷ്ണനുണ്ണിയും ഡോക്യുമെന്ററി സംവിധായകൻ ആർ.പി. അമുതനും പുരസ്കാരങ്ങൾ വി‍തരണം ചെയ്യും. മേളയിലെ മലയാളഭാഷാ ചിത്രങ്ങളിൽനിന്ന് തിരഞ്ഞെടുക്കുന്ന മികച്ച ഡോക്യുമെന്ററിക്കോ ഹ്രസ്വചിത്രത്തിനോ പ്രത്യേകജൂറി തിരഞ്ഞെടുക്കുന്ന എഫ്.എഫ് എസ്.ഐ പുരസ്കാരം ജൂറി അംഗം സോളമൻ പി. ജോർജ് പ്രഖ്യാപിക്കും. ഫെഡറേഷൻ ഒഫ് ഫിലിം സൊസൈറ്റീസ് ഒഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് പ്രേമേന്ദ്ര മജൂംദാർ അദ്ധ്യക്ഷത വഹിക്കും. ജൂറി അംഗം മണിലാൽ, ഫിലിം ഫെഡറേഷൻ ഒഫ് ഇന്ത്യ വൈസ് പ്രസിഡന്റ് സാബു ചെറിയാൻ, ചലച്ചിത്രഅക്കാഡമി അംഗം എൻ. അരുൺ എന്നിവർ പങ്കെടുക്കും. ഫെസ്റ്റിവൽ ആർട്ടിസ്റ്റിക് ഡയറക്ടർ ‍ഡോ. സി എസ് വെങ്കിടേശ്വരൻ റിപ്പോർട്ട് അവതരിപ്പിക്കും. രജി എം. ദാമോദരൻ സ്വാഗതവും യു .ആർ ബാബു നന്ദിയും പറയും. പുരസ്കാരം നേടുന്ന ചിത്രങ്ങൾ സമ്മേളനത്തിന് ശേഷം വീണ്ടും പ്രദർശിപ്പിക്കും.