
കൊച്ചി: എക്സ് കലാഭവൻ ആർട്ടിസ്റ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ രൂപീകരിച്ച 'എക്സ്കാ' സംഗീത ട്രൂപ്പ് ലൈവ് ഓർക്കസ്ട്രയിൽ ഗാനമേളയും മിമിക്രിയും അവതരിപ്പിച്ചു. പ്രശസ്ത വയലിനിസ്റ്റ് റെക്സ് ഐസക് ഉദ്ഘാടനം ചെയ്തു. കലാഭവനിൽ നിന്ന് പിരിഞ്ഞ ആദ്യകാല കലാകാരൻമാരായ കൊച്ചിൻ ഇബ്രാഹിം, കലാഭവൻ മമ്മൂട്ടി, കൊച്ചിൻ വില്ല്യംസ്, മെഹബൂബ്, മോഹൻ, അഷറഫ്, സാബു കലാഭവൻ, പ്രിയ, പത്മജ, സുധാകരൻ, മരിയാദാസ്, അൻ മാളവിക, ബെന്നി കലാഭവൻ, മണികണ്ഠൻ കലാഭവൻ, സുദർശനൻ കലാഭവൻ, ബേബി പിറവം, സ്റ്റാൻലി കോട്ടയം തുടങ്ങിയ കലാകാരന്മാർ പരിപാടികൾ അവതരിപ്പിച്ചു. സംഗീത സംവിധായകൻ ബേണി റെക്സ് ഐസക്കിനെ പൊന്നാട അണിയിച്ചു.