പെരുമ്പാവൂർ: കീഴില്ലം സഹകരണബാങ്ക് നടപ്പിലാക്കുന്ന 'വിഷുക്കണിക്ക് ഒരു പച്ചക്കറി വിത്ത് എന്ന പദ്ധതിയുടെ ഉദ്ഘാടനം മുൻ ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ കെ.കെ. അഷറഫ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ആർ.എം. രാമചന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. യോഗത്തിൽ. രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ, രാജപ്പൻ എസ്. തെയ്യാരത്ത്, അനൂപ് ശങ്കർ, എം.ജെ. ജേക്കബ്, പി.കെ. രാജീവൻ, റോജി ജോർജ്, പി.കെ. ദിലീപ്കുമാർ, ജിജി രാജൻ, ശരണ്യ സുനിൽ, ശോഭന വിക്രമൻ, കെ.എം. റഷീദ്, സെക്രട്ടറി രവി എസ്.നായർ എന്നിവർ പ്രസംഗിച്ചു.