man
എയ്ഡഡ് സ്‌കൂൾ മാനേജഴ്‌സ് അസോസിയേഷൻ എറണാകുളം ജില്ലാ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട ശാരദ മോഹൻ (പ്രസിഡന്റ്), യൂസഫ് മുളാട്ട് ( ജനറൽ സെക്രട്ടറി), ജോബി ഐസക് ( ട്രഷറർ) എന്നിവർ

പെരുമ്പാവൂർ: എയ്ഡഡ് സ്‌കൂൾ മാനേജഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം പെരുമ്പാവൂരിൽ അഡ്വ. എൽദോസ് കുന്നപ്പിളളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അലിയാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മണി കൊല്ലം, വൈസ് പ്രസിഡന്റ് ടി.ഒ. ഭാസ്‌കർ, പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ പ്രസിഡന്റ് ശാരദ മോഹൻ, ജനറൽ സെക്രട്ടറി യൂസഫ് മുളാട്ട്, ട്രഷറർ നോബി ഐസക് , വർക്കിംഗ് പ്രസിഡന്റ് വർഗീസ് തേക്കിലകാടൻ, വൈസ് പ്രസിഡന്റുമാരായ ടി.ടി. രാജൻ, അബ്ദുൽ നാസർ, അഡ്വ. നടരാജൻ സ്വാമി, എം.എസ്. ശങ്കരൻകുട്ടി വാരിയർ, ഒ.ജെ. പൗലോസ്, കെ.സി. ശശികുമാർ, സാജു കുര്യാക്കോസ്, ഫാ. ബൈജു വടക്കുഞ്ചേരി എന്നിവർ സംസാരിച്ചു.