vyapari-paravur-
ദേശീയപാത 66 ഭൂമിയേറ്റെടുക്കൽ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസ് ഉപരോധ സമരം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: ദേശീയപാത 66ന്റെ വികസനത്തിന്റെ ഇരകളായി കുടിയിറക്കപ്പെടുന്ന വ്യാപാരികൾക്ക് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ആവശ്യപ്പെട്ട് പറവൂരിലെ ദേശീയപാത ഭൂമിയേറ്റെടുക്കൽ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസ് വ്യാപാരികൾ ഉപരോധിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. പുനരധിവാസ ആക്ഷൻ കമ്മറ്റി ചെയർമാൻ ജിമ്മി ചക്യത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ് മുഖ്യപ്രഭാഷണം നടത്തി. വർക്കിംഗ് പ്രസിഡന്റ് ടി.ബി. നാസർ, സെക്രട്ടറി കെ.ടി. ജോണി, ഷാജഹാൻ, കെ.ബി. മോഹനൻ, അബ്ദുൽ ഖാദർ, കെ.എസ്. മാത്യു, പി.ജി. ജോസഫ്, അബ്ദുൽ റസാക്, രാധാകൃഷ്ണൻ, എം.വി. മാർട്ടിൻ, കെ.എസ്. നിഷാദ് എന്നിവർ സംസാരിച്ചു. സമരത്തിന്റെ മുന്നോടിയായി വ്യാപാരികൾ നഗരത്തിൽ പ്രകടനവും നടത്തി.