മൂവാറ്റുപുഴ: മൂവാറ്റുപുഴ ഹൗസിംഗ് സഹകരണസംഘത്തിന്റെ സുവർണജൂബിലി ആഘോഷത്തിന് കോടിയേറി. സംഘം പ്രസിഡന്റ് യു .ആർ ബാബു സഹകരണ പതാക ഉയർത്തിയതോടെ ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു . 1972 മാർച്ച് 20ന് രജിസ്റ്റർ ചെയ്ത് 1972 ഏപ്രിൽ 6ന് പ്രവർത്തനമാരംഭിച്ച സംഘം മൂവാറ്റുപുഴയുടെ സഹകരണമേഖലയിൽ തിലകക്കുറിയായി മാറിയിരിക്കുകയാണ്.
സഹകരണമേഖല നേരിടുന്ന വെല്ലുവിളികൾ, ഭവന നിർമ്മാണത്തിൽ സഹകരണ മേഖലയുടെ പങ്ക് എന്നീ വിഷയങ്ങളിൽ സെമിനാറുകൾ, സംഘത്തിന്റെ പ്രവർത്തന പരിധിയിലുള്ള നിരാലംബ കുടുംബത്തിന് വീടുവെച്ച് നൽകൽ. പഴയകാല ഭരണസമിതി അംഗങ്ങളെയും ജീവനക്കാരെയും ആദരിക്കൽ, ഉയർന്ന നിരക്കിലുള്ള നിക്ഷേപസമാഹരണപദ്ധതി, സംഘത്തിന്റെ 50 വർഷത്തെ ചരിത്രം വിളിച്ചോതുന്ന സുവനീർ പ്രകാശനം തുടങ്ങി വിവിധ പരിപാടികളോടെയാണ് സുവർണജൂബിലി ആഘോഷിക്കുന്നത്. 2023 ഏപ്രിൽ 5ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മന്ത്രിമാർ, ജനപ്രതിനിധികൾ, പ്രമുഖ സഹകാരികൾ എന്നിവർ പങ്കെടുക്കും. സമ്മേളനത്തിൽ വീടിന്റെ താക്കോൽദാനം സുവനീർപ്രകാശനം എന്നിവയും നടക്കും.