മരട്: എസ്.എൻ.ഡി.പി യോഗം 1522-ാം നമ്പർ മരട് വടക്ക് ശാഖ തുരുത്തി ഭഗവതി ക്ഷേത്രത്തിലെ തിരുവുത്സവം ഇന്നു മുതൽ 14 വരെ നടക്കും. ഇന്ന് രാവിലെ 8 ന് വാസുദേവ നന്ദിനീ പാരായണം. തുടർന്ന് സർപ്പംപാട്ടും നൂറും പാലും, 11ന് അന്നദാനം, വൈകിട്ട് 7നും 8നും മദ്ധ്യേ ക്ഷേത്രം തന്ത്രി പറവൂർ രാകേഷ്, ക്ഷേത്രം മേൽശാന്തി പ്രമോദ് എന്നിവരുടെ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ്, 8ന് നൃത്തനൃത്യങ്ങൾ, 8.30ന് തിരുവാതിരകളി എന്നിവ നടക്കും.

നാളെ വൈകിട്ട് 6.30ന് നൃത്തനൃത്യങ്ങൾ, രാത്രി 10ന് താലംവരവ്, 9-ാം തീയതി രാവിലെ 8ന് ദേവീ മഹാത്മ്യപാരായണം, വൈകിട്ട് 6.30ന് നൃത്തസന്ധ്യ, 8.30ന് താലംവരവ്. 9ന് നൃത്തനൃത്യങ്ങൾ, 10ന് താലംവരവ്.

10-ാം തീയതി രാത്രി 8.30ന് തിരുവാതിര റീമിക്സ്, 9ന് ഗാനസന്ധ്യ, 10ന് താലംവരവ്, 11-ാം തീയതി വൈകിട്ട് 6.30ന് സോപാനസംഗീതം, 8.30ന് കഥാപ്രസംഗം, 12-ാം തീയതി ഉച്ചയ്ക്ക് 11 മുതൽ അന്നദാനം, വൈകിട്ട് 6.15ന് ദീപാരാധന, തുടർന്ന് പഞ്ചാരിമേളം, പുഷ്പാർച്ചന, 8.30ന് ഫ്യൂഷൻ ഡാൻസ്, 9ന് കരോക്കെ ഗാനമേള.

13-ാം തീയതി പകൽപ്പൂര മഹോത്സവം. വൈകിട്ട് 3.30ന് ചമ്പക്കരയിൽ നിന്നും പകൽപ്പൂരം, 6ന് ദീപാരാധന, തുടർന്ന് താലം തെണ്ട് വരവ്, 8ന് തായമ്പക, രാത്രി 10.30ന് പള്ളിവേട്ട, 14-ാം തീയതി ആറാട്ട് മഹോത്സവം, രാവിലെ 11 മുതൽ അന്നദാനം, വൈകിട്ട് 3.30ന് ആറാട്ട് പുറപ്പാട്, ആറാട്ട് ബലി, ആറാട്ട്. രാത്രി 11ന് വലിയകുരുതി, കൊടിയിറക്കൽ.

ഏഴാം പൂജ 21ന് രാവിലെ 9ന് സർപ്പംപാട്ട്, വൈകിട്ട് 6ന് ദീപാരാധന, രാത്രി 9ന് താലം തെണ്ട് വരവ്.