
തൃക്കാക്കര: എക്‌സ്‌പ്രസ്‌വേയിൽ രാജഗിരി ഭാഗത്ത് നിർമ്മാണത്തിലിരിക്കുന്ന കൊച്ചിൻ ഗയാൽ ഹോട്ടലിൽ നിന്ന് ഒരു ലക്ഷം രൂപ വില വരുന്ന ഇലക്ട്രിക് കോപ്പർ വയറുകൾ മോഷ്ടിച്ച കേസിൽ സെക്യൂരിറ്റി ജീവനക്കാരൻ കളമശ്ശേരി സുന്ദരഗിരിയിൽ ശ്രീജേഷി (43)നെ ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തു. ഇൻഫോപാർക്ക് ഇൻസ്പെക്ടർ രഞ്ചിത് കെ. വിശ്വനാഥിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.