തൃക്കാക്കര: ഇടിമിന്നലിൽ പോസ്റ്റുകളിൽ സ്ഥാപിച്ചിട്ടുള്ള കേബിളുകൾക്ക് തീ പിടിച്ചു. ഇന്നലെ രാത്രി 7.15 ന് പടമുഗൾ സാറ്റലൈറ്റ് ഓലിക്കുഴി റോഡിലാണ് ശക്തമായ ഇടിമിന്നൽ ഉണ്ടായത്. ഇടിമിന്നലിൽ റോഡരികിലെ ഇലക്ട്രിക് പോസ്റ്റുകളിൽ സ്ഥാപിച്ചിരിക്കുന്ന ഇന്റർ നെറ്റ് കേബിളുകൾക്ക് തീ പിടിച്ചു. ഏകദേശം 50 അടി ദൂരം കേബിളുകളിൽ തീ പടർന്നു. കനത്ത മഴ മൂലം റോഡിലും പരിസരത്തും യാത്രക്കാരും വാഹനങ്ങളും ഇല്ലായിരുന്നത് മൂലം വൻ അപകടം ഒഴിവായി . പ്രദേശവാസികൾ വിവരം അറിയച്ചതിനെ തുടർന്ന് തൃക്കാക്കര ഫയർ ഫോഴ്സ് എത്തി തീയണച്ചു. പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിലായത് ഏറെ വൈകി കെ.എസ്.ഇ.ബിയുടെ നേതൃത്വത്തിൽ പുനസ്ഥാപിച്ചു.