അങ്കമാലി: പുരോഗമന കലാസാഹിത്യസംഘം കവരപ്പറമ്പ് കൺവെൻഷൻ അങ്കമാലി ഏരിയ സെക്രട്ടറി ഷാജി യോഹന്നാൻ ഉദ്ഘാടനം ചെയ്തു. കമ്മിറ്റിഅംഗം കുഞ്ഞുമോൻ പൗലോസ് അദ്ധ്യക്ഷനായി. സംസ്ഥാന നീന്തൽ മത്സരത്തിലെ വേഗമേറിയതാരം കാരെൻ ബെന്നിയെ അനുമോദിച്ചു. കൗൺസിലർ സരിത അനിൽ, കെ.ആർ. കുമാരൻ, ആർ. വിനുരാജ്, എം.വി. ജോസ്, ഡെന്നി ദേവസി, അതുൽ ഡേവിസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അതുൽ ഡേവിസ് (പ്രസിഡന്റ്), എ.ബി. ജയകുമാർ (സെക്രട്ടറി), എം.ജെ. ബേബി (ട്രഷറർ).