
കളമശേരി: എച്ച്.എം.ടി കോളനിയിൽ യൂണിവേഴ്സൽ ക്ലബ് സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ടെക്നോപൊളീസും ഗിരിധർ ഐ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് നടത്തിയ ക്യാമ്പ് കളമശേരി നഗരസഭാ ചെയർപേഴ്സൺ സീമ കണ്ണൻ ഉദ്ഘാടനം ചെയ്തു.
റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ടെക്നോപൊളീസ് പ്രസിഡന്റ് എബി സാം അദ്ധ്യക്ഷനായി. കൗൺസിലർമാരായ റാണി രാജേഷ്, ബഷീർ അയ്യമ്പ്രാത്ത്, ജെറി തോമസ്, ലിയാക്കത്ത് അലി, സി.എസ്.എ കരീം, ഷിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു.