തൃപ്പൂണിത്തുറ: പെരുമ്പളം ഈസ്റ്റ് എസ്.എൻ.ഡി.പി ശാഖ ഗുരുപ്രസാദം കുടുംബയൂണിറ്റിന്റെ 20-ാം വാർഷികവും കുടുംബസംഗമവും ഏപ്രിൽ പത്തിന് നടക്കും. രാവിലെ ഒമ്പതിന് വനിതാസംഘം പ്രസിഡന്റ് അജിത രാജീവ് പതാക ഉയർത്തും. യൂണിയൻ കമ്മിറ്റി അംഗം പി.പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് കെ.ടി. സുനിൽകുമാർ അദ്ധ്യക്ഷനാകും. ശാഖാ സെക്രട്ടറി പി.കെ. ബാബു സുലേഖ ജോയിന്റ് കൺവീനർ കെ.യു.സൂരജ് തുടങ്ങിയവർ സംസാരിക്കും.