മൂവാറ്റുപുഴ: ഇൗസ്റ്റ് വാഴപ്പിള്ളി പീപ്പിൾസ് ലൈബ്രറിയുടെ കീഴിലുള്ള പീപ്പിൾസ് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന തയ്യൽ പരിശീലപരിപാടിക്ക് തുടക്കമായി. പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു. വാർഡുമെമ്പർ ദീപാറോയി അദ്ധ്യക്ഷതവഹിച്ചു. ലിസിജോളി പദ്ധതി വിശദീകരിച്ചു. നസീ അലി, ജിഷാമനോജ്, എം. മുഹമ്മദ് വാരിക്കാട്ട്, എ.എൻ. മണി, മൊഹിഷാ അഭിലാഷ് എന്നിവർ സംസാരിച്ചു. വനിതാശാക്തീകരണത്തിനുള്ള കേന്ദ്രപദ്ധതിയായ ജെ.എസ്.എസിൽപ്പെടുത്തി രജിസ്ട്രേഷൻ പൂർത്തിയാക്കിയ 33 വനിതകൾക്കാണ് തയ്യൽ പരിശീലനം നൽകുന്നത്. ഡ്രൈവിംഗ്, ബേക്കിംഗ്, ഡേറ്റാഎൻട്രി തുടങ്ങി പതിനഞ്ചിലേറെ തൊഴിലധിഷ്ഠിത കോഴ്സുകളാണ് ജെ.എസ്.എസിന് കീഴിലുലള്ളത്. സർക്കാർ അംഗീകൃത ഐ.ടി.ഐ സർട്ടിഫിക്കറ്റുകൾ പരിശീലനം പൂർത്തിയാക്കുന്നവർക്ക് ലഭിക്കും.