fist
ഫിസാറ്റ് വിദ്യാർത്ഥികൾ വികസിപ്പിച്ച ഗ്രൗണ്ട് ബേസ്ഡ് റിമോട്ട് കൺട്രോൾ വാഹനം

അങ്കമാലി: അമേരിക്കൻ സൊസൈറ്റി ഒഫ് മെക്കാനിക്കൽ എൻജിനീയേർസ് അന്തർദേശീയതലത്തിൽ നടത്തിയ ഇ ഫെസ്റ്റ് കോൺക്ലേവിൽ മികവാർന്ന വിജയവുമായി ഫിസാറ്റ് വിദ്യാർത്ഥികൾ. ത്രീഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള റിമോട്ട് കൺട്രോൾ സിസ്റ്റമുള്ള വാഹനം നിർമ്മിക്കുകയും അത് വിവിധ പരിസ്ഥിതി സാഹചര്യങ്ങളിൽ പരീക്ഷിക്കുകയും അവ വിജയകരമായി പൂർത്തിയാക്കാനും സാധിച്ചതിനാണ് അംഗീകാരം. സംസ്ഥാന തലത്തിൽ ഒന്നാംസ്ഥാനവും ദേശീയതലത്തിൽ മൂന്നാംസ്ഥാനവും അന്തർദ്ദേശീയതലത്തിൽ ആറാംസ്ഥാനവും നേടി. മെക്കാനിക്കൽ വിദ്യാർത്ഥികളായ പി.ടി. അക്ഷയ് ഗോവിന്ദ്, വി.എസ്. അജയ്‌കൃഷ്ണ, അമൽ കൃഷ്ണൻ, അക്സമറിയ പോൾ, എസ്. അപർണ എന്നിവർ അടങ്ങിയ അറുപത്തൊമ്പതു പേരുടെ സംഘമാണ് ടീം കോർഡിസ് എന്ന പേരിൽ മത്സരിച്ചത്.