p-h-c

കളമശേരി: നഗരസഭയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നടന്ന ആരോഗ്യ ദിനാഘോഷം ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ നിഷാദ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ.നസീർ അദ്ധ്യക്ഷനായി. ഡോ.ആൽവിൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷീനമോൾ മാത്യു, എൽ.എച്ച്.ഐ ജെ.സിമോൾ എന്നിവർ സംസാരിച്ചു. ഗവ.മെഡിക്കൽ കോളേജ് നഴ്സിംഗ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ 'എന്റെ ഭൂമി, എന്റെ ആരോഗ്യം" എന്ന മുദ്രാവാക്യവുമായി റാലിയും ഫ്ളാഷ്മോബും നടത്തി.