film

കൊച്ചി: ഫെഫ്‌ക ഡയറക്ടേഴ്‌സ് യൂണിയന്റെ മൂന്നാമത് ഇന്റർനാഷണൽ ഷോർട്ട്ഫിലിം ഫെസ്റ്റിവലിലേക്ക് ചിത്രങ്ങൾ ക്ഷണിച്ചു. 30 മിനിട്ട് ദൈർഘ്യമുള്ള ചിത്രങ്ങളാണ് അയയ്ക്കേണ്ടത്. മികച്ച ചിത്രത്തിന് ഒന്നാംസമ്മാനം ഒരു ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം 50000, 30000 രൂപ എന്നിങ്ങനെയും ലഭിക്കും.

മികച്ച സംവിധായകൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, എഡിറ്റർ, സൗണ്ട് ഡിസൈനർ, വി.എഫ്.എക്സ് ആർട്ടിസ്റ്റ്, നടി, നടൻ, ബാലതാരം എന്നിവർക്കും കാഷ് അവാർഡും പ്രശസ്തിപത്രവും നൽകുമെന്ന് ഫെഫ്ക പ്രസിഡന്റ് രഞ്ജിപണിക്കരും ജനറൽ സെക്രട്ടറി ജി.എസ്.വിജയനും വാർത്താസമ്മേളനത്തിൽ പറഞ്ഞു.