thuruthipuram-temple-
തുരുത്തിപ്പുറം ശ്രീഭുവനേശ്വരി ക്ഷേത്രത്തിൽ മഹോത്സവത്തിന് മൂത്തകുന്നം സുഗതൻ തന്ത്രി കൊടിയേറ്റുന്നു

പറവൂർ: തുരുത്തിപ്പുറം ശ്രീനാരായണഗുരു സേവാസംഘം ശ്രീഭുവനേശ്വരി ക്ഷേത്രത്തിൽ മഹോത്സവത്തിന് മൂത്തകുന്നം സുഗതൻ തന്ത്രിയുടേയും മേൽശാന്തി ജിബിൻ ശാന്തിയുടേയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ഇന്ന് വൈകിട്ട് ഏഴരക്ക് യക്ഷിക്കളം, നാളെ രാവിലെ എട്ടിന് ശാസ്താവിന് നവകലശപൂജ, വൈകിട്ട് ഏഴിന് താലംവരവ്, 10ന് വൈകിട്ട് ഏഴരയ്ക്ക് താലംവരവ്, 11ന് രാവിലെ പത്തിന് ആയില്യംപൂജ, പതിനൊന്നരയ്ക്ക് അമൃതഭോജനം, ഓട്ടൻതുള്ളൽ, വൈകിട്ട് പഞ്ചവിംശതികലശപൂജ, ഏഴിന് പൂമൂടൽ. മഹോത്സവദിനമായ 12ന് രാവിലെ എട്ടിന് ലളിതസഹസ്രനാമാർച്ചന, ഒമ്പതിന് ശ്രീബലി എഴുന്നള്ളിപ്പ്, വൈകിട്ട് മൂന്നിന് ഓട്ടൻതുള്ളൽ, നാലിന് പകൽപ്പൂരം, രാത്രി എട്ടിന് ദീപക്കാഴ്ച, പുലർച്ചെ ആറാട്ടും വിളക്കിനെഴുന്നള്ളിപ്പും.