nidhi

കൊച്ചി: കേരളത്തിലെ ഗ്രാമ അർദ്ധനഗര പ്രദേശങ്ങളിലെ സാധാരണക്കാരുടെ സമ്പത്തിക ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്ന നിധി കമ്പനീസ് അസോസിയേഷന്റെ (എൻ.സി.എ) നാലാം സംസ്ഥാന സമ്മേളനം നാളെ തൃശൂരിൽ നടക്കും. രാവിലെ 10ന് ഹോട്ടൽ അശോക ഇന്നിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന പ്രസിഡന്റ് ഡേവീസ് എ.പാലത്തിങ്കൽ അദ്ധ്യക്ഷത വഹിക്കും. കേരള, ലക്ഷദ്വീപ് മേഖല കമ്പനീസ് രജിസ്ട്രാർ ജി.യാദവ് മുഖ്യപ്രഭാഷണം നടത്തും. എ.ആർ.ഒ.സി ഒഫ് കേരള ആൻഡ് ലക്ഷദ്വീപ് ഡോ.ശബരി രാജ്, എൻ.സി.എ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ആർ.ബാഹുലേയൻ എന്നിവർ സംസാരിക്കും.