
കൊച്ചി: ഡിജിറ്റൽ സർവേയുടെ പ്രചാരണത്തിനായുള്ള ഭാഗ്യചിഹ്നത്തിന്റെ പ്രകാശനം മന്ത്രി കെ.രാജൻ നിർവഹിക്കും. 11ന് രാവിലെ 10.30ന് എറണാകുളം ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി.രാജീവ് അദ്ധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് മുഖ്യാതിഥി. ഹൈബി ഈഡൻ എം.പി, ടി.ജെ.വിനോദ് എം.എൽ.എ, മേയർ എം.അനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, സർവേ, ഭൂരേഖ വകുപ്പ് ഡയറക്ടർ സീറാം സാംബശിവ റാവു, കളക്ടർ ജാഫർ മാലിക്, ഡെപ്യൂട്ടി മേയർ കെ.എ.അൻസിയ, കൗൺസിലർ സുധ ദിലീപ്കുമാർ തുടങ്ങിയവർ പങ്കെടുക്കും.