
പള്ളുരുത്തി: പെട്രോൾ, ഡീസൽവില വർദ്ധനയ്ക്കെതിരെ ഡി.വൈ.എഫ്.ഐ പള്ളുരുത്തി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളുരുത്തി പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കച്ചേരിപ്പടിയിൽ നിന്ന് ആരംഭിച്ച മാർച്ച് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ.എസ്. സുനീഷ് ഉദ്ഘാടനം ചെയ്തു. വി.എ. ശ്രീകുമാർ അധ്യക്ഷനായി. മിഥുൻ പ്രകാശൻ, കെ.സി. അരുൺകുമാർ, അഡ്വ. പി.സി. അനന്തു, എവിൻ ആന്റണി, പി.എ. ലാൽസൻ, വി.എം. ധനീഷ്, അഡ്വ.പീറ്റർ ജിബിൻ, എയ്ഞ്ചൽ തമ്പി തുടങ്ങിയവർ സംസാരിച്ചു.