പെരുമ്പാവൂർ: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് അങ്കണവാടികൾക്ക് നൽകുന്ന ഫർണിച്ചർ വിതരണം വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.എം. സലിം നിർവഹിച്ചു. മേതല ഡിവിഷനിലെ കല്ലിൽ, വണ്ടമറ്റം, ത്രിവേണി, ഏക്കുന്നം, ചാലിപ്പാറ,
തുടങ്ങിയ അങ്കണവാടികൾക്കാണ് വിതരണം ചെയ്തത്. കല്ലിൽ അങ്കണവാടിയിൽ നടന്ന ചടങ്ങിൽ ബിനോയ് ചെമ്പകശേരി, ഇ.എം. പൗലോസ്, അദ്ധ്യാപിക ബിന്ദു ബെസി തുടങ്ങിയവർ പങ്കെടുത്തു.