
ഫോർട്ട്കൊച്ചി: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഫോർട്ട്കൊച്ചി പൊലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ 100ഓളം പേർ പങ്കെടുത്ത വാക്കക്കോൺ സംഘടിപ്പിച്ചു. ജനമൈത്രി സുരക്ഷാപദ്ധതിയുടെ ഭാഗമായി ജനമൈത്രി സുരക്ഷാസമിതി, റസിഡൻസ് അസോസിയേഷനുകൾ, ഫോർട്ട്കൊച്ചി ബീച്ച് ഹെൽത്ത് ക്ലബ്ബ്, വെളി ലയൺസ് ക്ലബ്ബ്, കൊച്ചിൻ കളക്ടീവ്, ഫിറ്റ്നസ് പാർക്ക് ക്ലബ്ബ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിപാടി.
ഫോർട്ട് കൊച്ചി സൗത്ത് ബീച്ചിൽ നിന്നാരംഭിച്ച വാക്കത്തോൺ മട്ടാഞ്ചേരി അസിസ്റ്റന്റ് പൊലീസ് കമ്മിഷ്ണർ വി.ജി.രവീന്ദ്രനാഥ് ഫ്ലാഗ് ഓഫ് ചെയ്തു. വാക്കത്തോൺ ഫോർട്ട് കൊച്ചി വെളി മൈതാനത്ത് അവസാനിച്ചു. ഫോർട്ട്കൊച്ചി ഇൻസ്പെക്ടർ വി.എസ്. ബിജു, എസ്.ഐമാരായ സന്തോഷ് മോൻ, മധു, കൗൺസിലർമാരായ ആന്റണി കുരീത്തറ, ബനഡിക്ട് ഫെർണാണ്ടസ്, ഷീബാ ലാൽ എന്നിവർ പങ്കെടുത്തു.