fell-in-the-wind

മരട്: ശക്തമായ മഴയിലും കാറ്റിലും മരട് 20-ാം ഡിവിഷനിൽ ചിറ്റയിൽ എം.ബി.അനിൽകുമാറിന്റെ വീടിന്റെ മേൽക്കൂരയിൽ അടയ്ക്കാമരം കടപുഴകി വീണു. വീടിന് കേടുപാടുകൾ സംഭവിച്ചു.

ഒരു കാൽ മുറിച്ചുമാറ്റപ്പെട്ട അനിൽകുമാർ തനിച്ചായിരുന്നു താമസം. സി.പി.ഐ മരട് സൗത്ത് ബ്രാഞ്ച് മുൻ സെക്രട്ടറിയായിരുന്നു അനിൽകുമാർ. വീടിനുണ്ടായ കേടുപാടുകൾ തീർക്കാൻ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്ന് അടിയന്തര നടപടിയുണ്ടാകണമെന്ന് സി.പി.ഐ മരട്‌ സൗത്ത് ബ്രാഞ്ച് സെക്രട്ടറി പി.കെ.ഷാജി ആവശ്യപ്പെട്ടു.