പനങ്ങാട്: ദേശീയപാതയിൽ മാടവന ജംഗ്ഷനിൽ കുറെ നാളുകളായി തകർന്ന് കിടക്കുന്ന സിഗ്നൽ ലൈറ്റ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കുമ്പളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാടവന ജംഗ്ഷനിൽ ശ്രദ്ധക്ഷണിക്കൽ സമരം നടത്തി. പ്രതീകാത്മക സിഗ്നൽ ലൈറ്റ് സ്ഥാപിച്ചു.
നിരവധി അപകടങ്ങൾ നടന്നിട്ടും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഫ്‌സൽ നമ്പ്യാരത്ത് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ.പി. മുരളീധരൻ അദ്ധ്യക്ഷനായി. സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം. ദേവദാസ്, ബ്ലോക്ക് പഞ്ചയാത്ത് അംഗങ്ങളായ ജോളി പൗവത്തിൽ, ജോസ് വർക്കി, ബ്ലോക്ക് ഭാരവാഹികളായ, എം.ഡി. ബോസ്, എം.ജി. സത്യൻ, എം.വി. ഹാരിദാസ്, കെ.കെ. മണിയപ്പൻ, ടി.എ. സിജീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.