പറവൂർ: വെളുത്താട്ട് വടക്കൻ ചൊവ്വാ ഭഗവതി ക്ഷേത്രത്തിൽ വലിയഗുരുതി മഹോത്സവത്തിന് ഇന്ന് രാത്രി എട്ടിന് ക്ഷേത്രംതന്ത്രി ജയൻഇളയത്തിന്റെ കാർമ്മികത്വത്തിൽ കൂറയിടൽ ചടങ്ങോടെ തുടങ്ങും. നാളെ രാവിലെ ക്ഷേത്രാങ്കണത്തിൽ രഥം എഴുന്നള്ളിപ്പ്, 10ന് വൈകിട്ട് ഏഴിന് വേട്ടയ്ക്കരൻ സ്വാമിപാട്ട്, 11, 12 തീയതികളിൽ ദേവീമാഹാത്മ്യ പാരായണം, നാരായണീയ പാരായണം, 13ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് കൈതാരം കൃഷ്ണൻ ആൻഡ് പാർട്ടിയുടെ സർപ്പംപാട്ട്, വലിയഗുരുതിദിനമായ 14ന് രാത്രി ഒന്നിന് ദേവീപൂജയ്ക്കും രണ്ടിന് വലിയഗുരുതിക്കുംശേഷം നടയടക്കും. 20ന് നടതുറപ്പ് മഹോത്സവം. മാടശേരി നീലകണ്ഠൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടന്നുവന്ന ഭാഗവത ദ്വാദശമഹായജ്ഞം സമാപിച്ചു. പ്രതിഷ്ഠാദിമായ ഇന്നലെ ആലങ്ങാട് കോട്ടപ്പുറം ശ്രീഗുരുവായൂരപ്പൻ നാരായണ സമിതിയുടെ നേതൃത്വത്തിൽ നാരായണീയ പാരായണം നടന്നു.