1

തൃക്കാക്കര: ഓരോ വീട്ടിലും കൃഷി ആരംഭിക്കുന്ന ശീലം പൊതുസമൂഹം സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ് പറഞ്ഞു. കേരളത്തിൽ ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പ് നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്" കാമ്പയിന്റെ ജില്ലാതല പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ അദ്ധ്യക്ഷയായി. ഉദ്ഘാടനത്തിന് മുമ്പ് നടന്ന കലാജാഥയുടെ ഫ്ലാഗ് ഓഫ് ജില്ലാ ഡെവലപ്പ്മെന്റ് കമ്മിഷണർ എ.ഷിബു നിർവഹിച്ചു. വെജിറ്റബിൾ കാർവിംഗ്, ഫ്ലവർ അറേഞ്ച്മെ​ന്റ്, സലാഡ് മേക്കിംഗ്, പോസ്റ്ററിന് അടിക്കുറിപ്പ് മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവിതരണം ചലച്ചിത്രതാരം അഞ്ജലി നായർ നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റാണിക്കുട്ടി ജോർജ്, നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷരായ സ്മിത സണ്ണി, സുനീറ ഫിറോസ് തുടങ്ങിയവർ സംസാരിച്ചു.