കൊച്ചി: ആവശ്യത്തിന് നദികളും അത്യാവശ്യത്തിന് മഴയും ഉണ്ടായിട്ടും കുടിവെള്ളത്തിനായി കേരളത്തിലെ ജനങ്ങൾക്ക് പരക്കംപായേണ്ടിവരുന്നത് പരിതാപകരമാണെന്ന് കുഫോസ് വൈസ് ചാൻസലർ ഡോ.കെ. റിജി ജോൺ പറഞ്ഞു.
അന്താരാഷ്ട പുസ്തകോത്സവ വേദിയിൽ 'വനസംരക്ഷണം" ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗണപതി ഹെഗ്‌ഡേ, ഡോ.എൻ.സി. ഇന്ദുചൂഡൻ,ഡോ.സി.എം. ജോയ്, രാജേഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.
എറണാകുളത്തപ്പൻ മൈതാനത്ത് നടക്കുന്ന പുസ്തകമേളയിൽ തിരക്കേറി. ഇരുനൂറിലധികം പ്രസാധകരാണ് പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നത്. അറുപതോളം പുസ്തകങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്തു. വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടന്നു. ഞായറാഴ്ചയാണ് സമാപനം.