കൊച്ചി: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് 'നമ്മുടെ ലോകം നമ്മുടെ ആരോഗ്യം' എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ആസ്റ്റർ മെഡ്‌സിറ്റി സൈക്ലത്തൺ സംഘടിപ്പിച്ചു. ആസ്റ്റർ മെഡ്‌സിറ്റി സി.ഇ.ഒ അമ്പിളി വിജയരാഘവൻ ഫ്ലാഗ് ഒഫ് നിർവ്വഹിച്ചു. കൊച്ചി മുസിരിസ് സൈക്ലിംഗ്, ടീം ക്യൂ.ആർ കൊച്ചി എന്നീ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് 75 പേർ ബോധവത്കരണ പരിപാടിയിൽ പങ്കെടുത്തു. ആസ്റ്റർ മെഡ്‌സിറ്റിയിൽ നിന്നും ആരംഭിച്ച് വടുതല വഴി ഹൈക്കോടതിയിലെത്തി തിരിച്ച് ആസ്റ്റർ മെഡ്‌സിറ്റിയിൽ സമാപിച്ചു.