മൂവാറ്റുപുഴ: എൻ.എച്ച് 85 കൊച്ചി - ധനുഷ്‌കോടി മൂന്നാർ മുതൽ കുണ്ടന്നൂർവരെ അന്തർദ്ദേശീയ നിലവാരത്തിൽ നവീകരിക്കുന്നതിന് കേന്ദ്ര സർക്കാർ ഉടൻ അനുമതി നൽകുമെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. ദേശീയപാതകളുടെ വികസനവും കോതമംഗലം, മൂവാറ്റുപുഴ ബൈപ്പാസുകളുടെ നിർമ്മാണം സംബന്ധിച്ചും ചർച്ചചെയ്യുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരി അനുവദിച്ച പ്രത്യേക കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ ഉറപ്പ് ലഭിച്ചത്. തേനി മുതൽ ബോഡിമെട്ട് വരെയും ബോഡിമെട്ട് മുതൽ മൂന്നാർവരെയും അന്തർദേശീയ നിലവാരത്തിൽ വികസന പ്രവർത്തനങ്ങൾ പൂർത്തിയായി വരികയാണ്. മൂന്നാർ മുതൽ കുണ്ടന്നൂർ വരെയാണ് ഇനി വികസന പ്രവർത്തനങ്ങൾ നടത്തേണ്ടത്.