കൊച്ചി: പ്രീ-പ്രൈമറി അദ്ധ്യാപികമാർക്ക് നാലുമാസമായി ശമ്പളം നൽകുന്നതിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്ന് കെ.പി.എസ്.ടി.എ എറണാകുളം റവന്യൂ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ടി.യു. സാദത്ത് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു അദ്ധ്യക്ഷനായി. സെക്രട്ടറി അജിമോൻ പൗലോസ്, ട്രഷറർ മിനിമോൾ, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ സി.വി. വിജയൻ, ഷക്കീല ബീവി, കെ.എ. ഉണ്ണി, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ സാബു വർഗീസ്, ബിജു, കെ.എ.റി​ബി​ൻ. തുടങ്ങിയവർ സംസാരിച്ചു.