പറവൂർ: കിഴക്കേപ്രം വഴിക്കുളങ്ങര വലിയകുളം പടിക്കൽ ദേവീക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ഇന്നും നാളെയുമായി നടക്കും. ഇന്ന് പുലർച്ചെ അഞ്ചരയ്ക്ക് ഗണപതിഹോമത്തോടെ മഹോത്സവ ചടങ്ങുകൾ തുടങ്ങും. രാവിലെ എട്ടിന് രക്ഷസിനും ദുർഗയ്ക്കും വിശേഷാൽപൂജ, ഉച്ചയ്ക്ക് പന്ത്രണ്ട് പ്രസാദഊട്ട്, വൈകിട്ട് നാലിന് കാപ്പിരിമുത്തപ്പൻ കളമെഴുത്തുപാട്ട് തുടർന്ന് രൂപക്കളത്തിൽ നൃത്തം. ഏഴരയ്ക്ക് താലംഎഴുന്നള്ളിപ്പ്. നാളെ രാവിലെ പത്തിന് നവകം, പഞ്ചഗവ്യാഭിഷേകം, പതിനൊന്നിന് സർപ്പത്തിന് നൂറുംപാലും, ഉച്ചയ്ക്ക് പന്ത്രണ്ടിന് പ്രസാദഊട്ട്, വൈകിട്ട് നാലിന് കളമെഴുത്തുംപാട്ടും തുടർന്ന് രൂപക്കളത്തിൽ നൃത്തം, വൈകിട്ട് ഏഴിന് ദീപക്കാഴ്ച, ഏഴരയ്ക്ക് നടയ്ക്കൽപറ, രാത്രി പതിനൊന്നിന് ഗുരുതിയും പന്തീർനാഴിയും.