കോലഞ്ചേരി: ജസ്റ്റിസ് കെ.ടി. തോമസ് കമ്മീഷൻ ശുപാർശചെയ്ത മലങ്കര ചർച്ചുബിൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോലഞ്ചേരിയിൽ ജനകീയസദസ് നടത്തി. സ്വാമി ശിവസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്തു. കണ്ടനാട് ഭദ്രാസനാധിപൻ മാത്യൂസ് മോർ ഈവാനിയോസ് അദ്ധ്യക്ഷനായി. സഭ വൈദികട്രസ്റ്റി സ്ലീബാ പോൾ വട്ടവേലിൽ മുഖ്യപ്രഭാഷണം നടത്തി. ഭദ്രാസനസെക്രട്ടറി ഫാ. തോമസ് കൊച്ചുപറമ്പിൽ, ഫാ. ഏലിയാസ് കാപ്പുംകുഴിയിൽ, പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ്, ബിജു വർഗീസ് തുടങ്ങിയവർ സംസാരിച്ചു. യാക്കോബായ സഭയുടെ കണ്ടനാട് ഭദ്രാസനത്തിലെ പുത്തൻകുരിശ്, കോലഞ്ചേരി മേഖലകളുടെ നേതൃത്വത്തിലായിരുന്നു ജനകീയസദസ്.