spa

കൊച്ചി: കാലടി സംസ്കൃത സർവകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക കാമ്പസിൽ വെൽനസ് ആൻഡ് സ്പാ മാനേജ്‌മെന്റിൽ പി.ജി. ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. സെൻട്രൽ കൗൺസിൽ ഒഫ് ഇന്ത്യൻ മെഡിസിൻ അംഗീകരിച്ച സ്ഥാപനങ്ങളിൽ നിന്ന് ബി.എ.എം.എസ് ബിരുദവും ബന്ധപ്പെട്ട സംസ്ഥാനത്തെ കൗൺസിൽ/ബോർഡിൽ നിന്ന് സ്ഥിരം രജിസ്‌ട്രേഷനും നേടിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 35. ബിരുദതലത്തിൽ നേടിയ മാർക്ക്, സംഘചർച്ച, ഫിസിക്കൽ ഫിറ്റ്‌നസ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

തൊഴിൽ സാദ്ധ്യത: സ്പാ മാനേജർ, സ്പാ കൺസൾട്ടന്റ്, സ്പാ ഡയറക്ടർ, വെൽനസ് കൺസൾട്ടന്റ്, വെൽനസ് കോച്ച്. 22ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കണം. വിവരങ്ങൾക്ക് www.ssus.ac ഫോൺ: 0481-2536557