അങ്കമാലി: തുറവൂർ പഞ്ചായത്ത് റെസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ട്രക്കിന്റെ നേതൃത്വത്തിൽ വനിതാസംഗമം നടത്തി.

മുതിർന്ന വനിതാ അംഗം ലില്ലി ഔസേഫ് ജിജി തങ്കച്ചന് മധുരം നൽകി ഉദ്ഘാടനം ചെയ്തു. ട്രക്ക് പ്രസിഡന്റ് എം.വി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് ലെനിൻ ജോൺ മുഖ്യാതിഥിയായി . പവിഴപൊങ്ങ് റെസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി ഷൈനി ഫ്രാൻസിസ്, തണൽ റെസിഡന്റ്‌സ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ജൂലി ജോസ്, ശാന്തിനഗർ റെസിഡന്റ്‌സ് അസോസിയേഷൻ വനിതാകമ്മിറ്റി സെക്രട്ടറി സോഫി ബിനുകുട്ടൻ, വിജി എൽദോ എന്നിവർ നേതൃത്വം നൽകി. വിവിധ റെസിഡന്റ്സ് അസോസിയേഷനുകളെ പ്രതിനിധികരിച്ച് കെ പി. കൃഷ്ണൻ, വി.ടി. ബേബി, ട്രക്ക് ട്രഷറർ വർഗീസ് കുന്നപ്പിള്ളി, സെക്രട്ടറി ഷിബു പൈനാടത്ത്, വൈസ് പ്രസിഡന്റ് ഇ.വി. തരിയൻ എന്നിവർ പ്രസംഗിച്ചു .