bros

കൊച്ചി: ഭാരതീയ ജനത കർഷകമോർച്ചയുടെ നേതൃത്വത്തിൽ 23, 24 തീയതികളിലായി കൊച്ചിയിൽ നടക്കുന്ന ദേശീയ പ്രതിനിധി സമ്മേളനത്തിന്റെ ബ്രോഷർ ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ് പ്രകാശനം ചെയ്തു. കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി നായർ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ, കർഷകമോർച്ച സംസ്ഥാന ജനറൽസെക്രട്ടറി എ.ആർ.അജിഘോഷ്, ജില്ലാ പ്രസിഡന്റ് വി.എസ്.സത്യൻ എന്നിവർ സംസാരിച്ചു. ദേശീയ സമ്മേളനത്തോടനുബന്ധിച്ച് സെമിനാറുകൾ, കർഷക മഹാസമ്മേളനം തുടങ്ങിയ പരിപാടികൾ നടക്കുമെന്ന് സ്വാഗതസംഘം ജനറൽകൺവീനർ എ.ആർ.അജിഘോഷ് പറഞ്ഞു.