കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിലെ പുറ്റുമാനൂർ വാർഡിലെ പ്രധാന ജലസ്രോതസായ തായിക്കോട്ടുചിറ ശുചീകരിച്ചു. കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റുപയോഗിച്ച് വടവുകോട് ബ്ലോക്ക്പഞ്ചായത്ത് വാർഷികപദ്ധതിയിൽപ്പെടുത്തി 6ലക്ഷം രൂപ വിനിയോഗിച്ചാണ് ശുചീകരിച്ചത്. ആദ്യഘട്ടത്തിൽ ഒന്നരപതിറ്റാണ്ട് മുമ്പ് ചിറയിൽ വീണുകിടന്ന ആഞ്ഞിലിമരം ലേലംചെയ്ത് മുറിച്ചുമാറ്റി തുടർന്ന് തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി ചിറയുടെ പരിസരം കാടുവെട്ടി തെളിച്ച് ചെളികോരി മാറ്റിയതോടെ പരിസരവാസികൾക്ക് അലക്കാനും കുളിക്കാനും ജലസേചനത്തിനുമുള്ള സൗകര്യമായി. കാൽനൂറ്റാണ്ടായി ഉപയോഗശൂന്യമായി കിടന്നതാണ് ചിറ.