കൊച്ചി: ശത്രുരാജ്യമായ ചൈനയോടുള്ള സ്‌നേഹം ഉപേക്ഷിച്ച് ഇന്ത്യൻ ദേശീയതയിൽ ഉറച്ചുനിന്ന് സി.പി.എം രാജ്യത്തോടുള്ള കൂറു തെളിയിക്കണമെന്ന് ശിവസേന ജില്ലാ പ്രസിഡന്റ് സജി തുരുത്തികുന്നേൽ ആവശ്യപ്പെട്ടു. യൂണിറ്റ് സമ്മേളന അവലോകന റിപ്പോർട്ട് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.വൈ.കുഞ്ഞുമോൻ, സുമി സനൽ, പി.കെ. അരവിന്ദൻ, ശിവൻ കുഴുപ്പിള്ളി, മുരളീധരൻ ആലുവ എന്നിവർ സംസാരിച്ചു.