കൊച്ചി: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും കുസാറ്റ് ഐ.സി.യു.ഡി.എം.ബി യുടെയും സംയുക്താഭിമുഖ്യത്തിൽ ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് 'നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം' എന്ന വിഷയത്തിൽ സെമിനാർ നടത്തി. ഐ.എം.എ വൈസ് ചെയർമാൻ ഡോ. രാജീവ് ജയദേവൻ ഉദ്ഘാടനം ചെയ്തു. ഡോ. കെ.പി. അരവിന്ദൻ വിഷയം അവതരിപ്പിച്ചു. ഡോ. എ.ബി. വിൻസെന്റ് , കുര്യാക്കോസ് മാത്യു, ലിസി തോമസ് എന്നിവർ സംസാരിച്ചു.