കിഴക്കമ്പലം: പള്ളിക്കര സെന്റ്മേരീസ് കത്തീഡ്രലിലെ ഇടവകക്കാർ സമ്പൂർണ നേത്രദാനത്തിന് തയ്യാറെടുക്കുന്നു. സാധുസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ അങ്കമാലി ലിറ്റിൽഫ്ളവർ ആശുപത്രി ഐ ബാങ്ക് അസോസിയേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നേത്രദാന സമ്മതപത്രം വികാരി ഫാ. മത്തായി ഇടപ്പാറ ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ ഫാ. വർഗീസ് പാലാട്ടിക്ക് കൈമാറി. കെ. പോൾ എബ്രാഹം, ലിജു സാജു, സാധുജനസംരക്ഷണ സമിതി സെക്രട്ടറി എൽദോ വർഗീസ്, ജിബു ഐസക്, നിജു വർഗീസ്, സീമ ഷാജി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഐ ബാങ്ക് അസോസിയേഷൻ കോ ഓഡിനേറ്റർ ജയേഷ് സി. പാറക്കൽ ബോധവത്കരണ ക്ലാസെടുത്തു.