devika-dileeep

ആലങ്ങാട്: ഇന്ത്യൻ വോളിബാൾ അണ്ടർ 17 ടീമിലേക്കുള്ള സെലക്ഷൻ ക്യാമ്പിലേക്ക് കരുമാല്ലൂർ മാഞ്ഞാലി സ്വദേശി ദേവിക ദീലിപ് തിരഞ്ഞെടുക്കപ്പെട്ടു. ഒഡീഷയിൽ ചേർന്ന സെലക്ഷൻ കമ്മിറ്റിയുടേതാണ് തീരുമാനം.

മാഞ്ഞാലി എ.ഐ.എസ്. യു.പി സ്‌കൂളിൽ നാലാം ക്ലാസിൽ പഠിക്കവേയാണ് വോളിബാളിൽ ആകൃഷ്ടയായത്. വടക്കൻ പറവൂർ വടക്കേക്കരയിൽ ശ്രീനാരായണഗുരു സ്ഥാപിച്ച കരിമ്പാടം ഡി.ഡി.എസ്. ഹൈസ്‌കൂളിൽ പിന്നീട് പരിശീലനം തുടങ്ങി. ഇതിനായി അഞ്ചാം ക്ലാസ് മുതൽ പഠനം ഇവിടേക്കുമാറ്റി. വിദഗ്ദ്ധ പരിശീലനത്തിനായി ഹൈസ്‌കൂൾ വയനാട് എസ്.എം.സി. ഹയർ സെക്കഡൻഡറി സ്‌കൂളിൽ ചേർന്നു. ഇവിടെ നിന്നാണ് ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കരുമാല്ലൂർ മാഞ്ഞാലി മാട്ടുപുറം തെക്കേപറമ്പിൽ ദിലീപിന്റെയും സബിത ദിലീപിന്റെയും മകളാണ്. സഹോദരി നന്ദന.