കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ 38-ാമത് കെ.എം.എ യംഗ് മാനേജേഴ്‌സ് അവാർഡുകൾ പ്രസിഡന്റ് ആർ. മാധവ്ചന്ദ്രൻ, വി. സ്റ്റാർ ക്രിയേഷൻസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വിനു വർഗീസ് എന്നിവർ വിതരണം ചെയ്തു.
അവാർഡ് ജൂറി അംഗങ്ങളായ എസ്.ആർ. നായർ, എ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ.എം.എ സെക്രട്ടറി ജോമോൻ കെ ജോർജ്ജ് നന്ദി പറഞ്ഞു. കൊച്ചി വിഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡാണ് ഈവർഷത്തെ അവാർഡ് ജേതാക്കൾ. കാർബോറണ്ടം യൂണിവേഴ്‌സൽ ലിമിറ്റഡ് ഫസ്റ്റ് റണ്ണറപ്പും യു.എസ്.ടി തിരുവനന്തപുരം സെക്കൻഡ് റണ്ണറപ്പുമായി.