കൊച്ചി: കോർപ്പറേഷൻ ഫോർട്ടുകൊച്ചി ഡിവിഷൻ കമ്മിറ്റിയും മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ലോകാരോഗ്യദിനചരണം പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. കെ. അഷറഫ് ലോകാരോഗ്യദിന സന്ദേശം നൽകി. ആശിഷ് അനിരുദ്ധൻ, സിസ്റ്റർ ജിജി, സബിന നൗഫൽ, ഷമീന എ .ആർ , ജീന തോമസ്, മുഹമ്മദ് ഫാസിൽ എന്നിവർ ആശംസകൾ നേർന്നു.