photo
എൻ.സി.പി വൈപ്പിൻ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ചെറായിയിൽ സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: കോൺഗ്രസ് ഹൈക്കമാൻഡ് ലോകമാൻഡായി മാറിയെന്ന് എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ പറഞ്ഞു. കോൺഗ്രസിൽനിന്ന് ആളുകൾ കൊഴിഞ്ഞുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിൽ കെ.വി. തോമസിന്റെ നിലപാടും അതാണ് തെളിയിക്കുന്നത്. എൻ.സി.പി വൈപ്പിൻ നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് ചെറായിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് എം. എച്ച്. റഷീദ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ടി.പി. പീതാംബരൻ മുഖ്യപ്രഭാഷണം നടത്തി. ലതിക സുഭാഷിനെ ഉപഹാരം നൽകി ആദരിച്ചു. വി.എക്‌സ്. ബെനഡിക്ട്, വി.ജി. രവീന്ദ്രൻ, അബ്ദുൽ അസീസ്, കെ.ആർ. സുഭാഷ്, കെ.ജെ. പോൾ, പി.കെ. കുഞ്ഞുമോൻ, എ.പി. പ്രിനിൽ, ഇ.സി. ശിവദാസ്, പി.ബി. സജീവൻ, പ്രമോദ് മാലിപ്പുറം, കെ.ജെ. സെബാസ്റ്റ്യൻ, എം.ടി. സുനിൽകുമാർ, ജോളി ആന്റണി, കെ.കെ. അബ്ദുൾ റഹ്മാൻ എന്നിവർ സംസാരിച്ചു.