മൂവാറ്റുപുഴ: മൂവാറ്റപുഴ ടൗണിന്റെ വികസനപദ്ധതികൾക്ക് സംസ്ഥാന സർക്കാരിന്റെ പച്ചക്കൊടി. അന്താരാഷ്‌ട്ര നിലവാരത്തിൽ നാലുവരിപ്പാത, മീഡിയനുകൾ എന്നിങ്ങനെ പുതുക്കിയ ടൗൺ രൂപരേഖയ്ക്കാണ് അംഗീകാരം. കാലികമായ മാറ്റങ്ങളുള്ളതാണ് പുതിയ രൂപരേഖയെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു.
നഗരത്തിലെ വൈദ്യുതി, ടെലിഫോൺ പോസ്‌റ്റുകളും ജല അതോറിട്ടിയുടെ പൈപ്പുകളും മാറ്റിസ്ഥാപിച്ച് ടൗണിനെ സുന്ദരമാക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സംബന്ധിച്ച യോഗത്തിൽ എം.എൽ.എ വ്യക്തമാക്കി. കിഫ്ബി, കെ.എസ്.ഇ.ബി., ജല അതോറിട്ടി തുടങ്ങിയവയുടെ ഉദ്യോഗസ്ഥർ യോഗത്തിൽ സംബന്ധിച്ചു.
മനോഹരിയാകാൻ
മൂവാറ്റുപുഴ
വൈദ്യുതി പോസ്‌റ്റുകൾ മാറ്റാൻ വൈദ്യുതി ബോർഡിന് കിഫ്‌ബി ₹3.17 കോടി അനുവദിക്കും
വെള്ളൂർകുന്നം മുതൽ പി.ഒ ജംഗ്ഷൻ വരെയുള്ള നഗരപ്രദേശത്ത് 7.8 മീറ്ററിൽ രണ്ട് റോഡുകൾ വരും. ഇരുഭാഗത്തും 2.2 - 1.8 മീറ്ററുകളിലായി ഫുട്പാത്തുകൾ.
പാർക്കിംഗ് ഏരിയകളും മറ്റ് യൂട്ടിലിറ്റി പോയിന്റുകളും
സെൻട്രൽ മീഡിയനുകളിൽ നഗരഭംഗി കൂട്ടാൻ പൂന്തോട്ടവും സ്ഥാപിക്കും