കൊച്ചി: മാർത്തോമ്മാ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ വൈറ്റില പൊന്നുരുന്നിയിൽ മാർത്തോമ്മാ കിന്റർ ഗാർട്ടൻ പ്രവർത്തനം ആരംഭിച്ചു. ചീഫ് പേട്രൺ ഡോ. ഏബ്രഹാം പൗലോസ് എപ്പിസ്‌കോപ്പാ ഉദ്ഘാടനം നിർവഹിച്ചു. മാർത്തോമ്മാ എഡ്യൂക്കേഷൻ സൊസൈറ്റി പ്രസിഡന്റ് ഡോ. സി.എ. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഗൈഡൻസ് സെന്റർ ഡയറക്ടർ ഡോ. ഏബ്രഹാം മാത്യു, ജോർജ് പി. കോര, ജോസ് പി. മാത്യു, കുരുവിള മാത്യൂസ്, പ്രിൻസിപ്പൽ ഇൻ ചാർജ്ജ് അശ്വിൻ റോയി, വൈഷ്ണവി എന്നിവർ പ്രസംഗിച്ചു.